REV. VARGHESE JOHN A (Vicar)
SALEM MARTHOMA CHURCH- KUNDARA P.O KOLLAM DIST., KERALA, INDIA,
Phone:0474 2522535
Mobile:9946900827
Email:varghesejohnachen@yahoo.co.in
SALEM MARTHOMA CHURCH- KUNDARA P.O KOLLAM DIST., KERALA, INDIA,
Phone:0474 2522535
Mobile:9946900827
Email:varghesejohnachen@yahoo.co.in
KUNDARA SALEM MAR THOMA CHURCH,AMBIPOIKA, KUNDARA,KERALA, INDIA
Phone:9020336191,
Email:melvinmpm@gmail.com
കർത്താവിൽ പ്രിയരേ,
യേശു ക്രിസ്തുവിൽ സ്നേഹവന്ദനം
വിശ്വാസ ജീവിത യാത്രയിലെ അവിസ്മരണീയമായ നാളുകളിലൂടെ നാം കടന്നു പോയി. പാപത്തിൽ വീ ണു പോയ ലോകത്തെ വീണ്ടെടുക്കുവാൻ അവതീര്ണയനായ യേശു ക്രിസ്തുവിന്റെ പരസ്യ ശുശ്രുഷകളിലെ പ്രവർത്തനങ്ങൾ പീഡാനുഭവം,കുരിശുമരണം,ഉയർപ്പ് എന്നിവ ധ്യാനിച്ച് അവിടുത്തെ സഹനത്തിലും ഉത്ഥാനത്തിലുo പങ്കുചേരുവാനുള്ള നിയോഗമാണ് ഈ നാളുകളിലെ നോമ്പാചരണങ്ങളും നമസ്കാരങ്ങ പ്രാർത്ഥനകളും നമ്മെ ഓർമിപ്പിച്ചത്.
ആഴമായ അനുതാപവും അനുരഞജനവും പുതുക്കവും അർത്ഥവത്തായ നോമ്പാചരണത്തിലൂടെയും ശുശ്രു ഷകളിലൂടെയും സാധ്യമാകണം.അവാച്യമായ ഒരു അനുഭൂതിയാണ് ഉയിർപ്പ് നാളിൽ വിശ്വാസ സമൂഹം തൊട്ടറിയുന്നത്.കർത്താവായ യേശുക്രിസ്തു ഉയർത്തെഴുന്നേറ്റു എന്നതത്രേ നമ്മുടെ വിശ്വാസത്തിനാധാരം. അതുകൊണ്ടാണ് പൗലോസ് അപ്പോസ്തോലൻ പറയുന്നത് .യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം,നിങ്ങളുടെ വിശ്വാസവും വ്യർത്ഥം(1 കോരി.15 : 14) ഉയിർപ്പ് നമ്മുടെ ജീവനും ജീവിതത്തിനും ബലം നൽകുന്നു. ഉയിർപ്പിന്റെ ശക്തി എല്ലായിപ്പോഴും നമ്മുടെ ജീവിതാനുഭവമായിത്തീരട്ടെ .