heading of a research paper mla research paper on pastry chef python research paper sample research paper proposal critical review of a research paper research paper on the ku klux klan
Bible-Study-Website-Banner-1

നമ്മുടെ ഇടവക

AD 52 അപ്പോസ്തലനായ തോമാശ്ളീഹാ മലങ്കരയിൽ സ്ഥാപിച്ചതും സാർവ്വലൗകികവും സത്യവിശ്വാസത്തിൽ അടിസ്ഥാനപ്പെട്ടതും സുവിശേഷ തത്വങ്ങളിൽ അടിയുറച്ചതും എക്‌മെനിക്കൽ ദർശനമുള്ളതും പൗരസ്ത്യ രീതിയിൽ ആരാധിച്ചു വരുന്നതും എപ്പിസ്‌ക്കോപ്പൽ വ്യവസ്ഥയിലുള്ളതും നവീകരിക്കപ്പെട്ടതുമായ സഭയാണ് മലങ്കര മാർത്തോമ്മാ സുറിയാനി സഭ. നമ്മുടെ സഭയുടെ സ്വാതന്ത്രസ്വഭാവവും അതിന്റെ ആരാധനാക്രമത്തിൽ പ്രകടമാണ്. ഇരുപത്തിഒന്നാം നൂറ്റാണ്ടിലുടെ സഞ്ചരിച്ചുകൊണ്ടിരുന്ന മലങ്കര മാർത്തോമ്മാ സുറിയാനിസഭയുടെ  ഒരു പ്രധാന ഇടവകയായി കുണ്ടറ ശാലോം മാർത്തോമ്മാ ഇടവക കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി വിശ്വാസത്തിന്റെ പരിമളം പരത്തിക്കൊണ്ട് കുണ്ടറ പ്രദേശത്തു പരിലസിക്കുന്നു.

1011 ചിങ്ങം 21 (1835 ആഗസ്റ്- ൽ അബ്രഹാം മൽപ്പാനും പന്ത്രണ്ടു പട്ടക്കാരും ചേർന്ന് റസിഡന്റിനു നവീകരണം സംബന്ധിച്ച് ഒരു നിവേദനം സമർപ്പിച്ചു. അതിനെ നവീകരണ പോർക്കളത്തിലെ കാഹളം എന്നറിയപ്പെടുന്നു. മലങ്കര സഭയിലെ നവീകരണ പ്രസ്ഥാനം വളരെയേറെ പ്രതിബന്ധങ്ങളെ നേരിട്ട് സഭയിൽ പ്രാചിനമായി നിലനിന്നിരുന്ന ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും വിശ്വാസത്തിലും മാറ്റം വരുത്തി ഒരു നവീകരണ സഭയായി രൂപം കൊണ്ടു. മാർത്തോമ്മാ ശ്ലിഹായാൽ കൊല്ലം കുറകെണിയിൽ സ്ഥാപിച്ച കടൽറിപ്പോയതിനുശേഷം അതിന്റെ കുരിശുപള്ളിയായി പിൽ്കാലത്ത്‌ സ്ഥാപിക്കപെട്ടതാണ് കുണ്ടറ വലിയപള്ളി. കുണ്ടറ വലിയപള്ളിയിലും സഭ നവീകരണത്തിന്റെ അലയടികൾ ആഞ്ഞടിക്കുകയും കുണ്ടറ പള്ളിയിലെ ഒരു വിഭാഗം ക്രിസ്ത്യാനികൾ നവീകരണ ആശയം ഉൾകൊള്ളുന്ന സഭാവിശ്വാസികളായിത്തീരുകയും ചെയ്തു.

അങ്ങാടിയിൽ മത്തായി കത്തനാർ, മേലേതിൽ കോശി തോമ കത്തനാർ, പള്ളിയാംതടത്തിൽ ലൂക്കോസ് കത്തനാർ എന്നിവർ നേതൃത്വം നൽകി നവീകരണാശയകരുടെ എണ്ണം വർദ്ധിപ്പിക്കുകയും ഇതു ഇടവകക്കാരെ തുല്യശക്തികളായ രണ്ടു ചേരികളാക്കിത്തീർക്കുകയും ചെയ്തു. 1903  ൽ നവീകരണ വിഭാഗവുമായി വലിയപള്ളിയിൽ ഒരു ധാരണയാവുകയും ഒന്നിടവിട്ട ഞായറാഴ്ചകളിൽ ആരാധനാ നടത്തുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു. 1904 ജനുവരിയിൽ കാശ്ശിശാപട്ടം ലഭിച്ച കുണ്ടറ വടകനാഴികത് ദിവ്യശ്രീ ഫിലിപ്പോസ് കശീശ്ശാ കുണ്ടറയിലെ നവീകരണ പ്രസ്ഥാനത്തിന് കൂടുതൽ കരുത്തേകി.

ഇപ്പോൾ ദേവാലയം നിൽക്കുന്ന സ്ഥലത്ത് പിന്നീട് ഒരു താത്കാലിക കെട്ടിടം പണിയുകയും 1909 മെയ് 6 ന് തീത്തൂസ് ദ്വ്യതിയൻ മാർത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനി അത് പള്ളിയായി പ്രതിഷ്ഠിച്ച് കുണ്ടറ ശാലോം മാർത്തോമ്മാ പള്ളിയെന്ന് നാമകരണം ചെയുകയും ചെയ്തു.

എന്നാൽ 1912 – ൽ കുണ്ടറ ശാലോം പള്ളി പക്ഷവും വലിയപള്ളി പക്ഷവും വിശ്വാസത്തിന്റെയും അവകാശത്തിന്റെയും പേരിൽ തർക്കം ഉണ്ടാവുകയും ഒരു സിവിൽ കേസ് ഫയൽ ചെയുകയും ചെയ്തു. പിന്നീട് 1913 ൽ ഇരുവിഭാഗത്തിലെയും നേതാക്കൾ തമ്മിൽ ഒരു ധാരണയിലെത്തുകയും വലിയ പള്ളിയിൽനിന്നും 800 ബ്രിട്ടീഷ് രൂപ കൈപറ്റിക്കൊണ്ട് കേസ് ഒത്തുതീർപ്പാകുകയും ചെയ്തു.

താത്കാലിക പള്ളിയുടെ സ്ഥാനത്ത് വിശ്വാസസമൂഹത്തിന്റെ സാമ്പത്തികവും ശാരീരികവുമായ അദ്ധ്വാനം മൂലവും പ്രാര്ഥനാനിർഭരവുമായ സഹകരണം മൂലവും ഒരു പുതിയ പള്ളി താമസംവിനാ പണികഴിപ്പിക്കുന്നതിനു സാധിച്ചു. 1968 – 69 കാലഘട്ടത്തിൽ ഈ പള്ളിയുടെ നവീകരണം നടന്നു. അതിൽ പ്രധാനമായത് പള്ളിയുടെ മുഖപ്പിൻറെ രൂപവും ഉയരവും മാറ്റുക എന്നതായിരുന്നു. പുതുക്കിയ പള്ളിയിൽ സ്ഥലപരിമിതി ഉണ്ടായ കാരണത്താൽ 1983 – 85 കാലഘട്ടത്തിൽ രണ്ടു വശത്തേക്കും വർപ്പോടുകൂടിയ വിപുലീകരണം നടത്തുകയുണ്ടായി. കാലഘട്ടത്തിന്റെ ആവിശ്യം പരിഗണിച്ഛ് പള്ളിയുടെ പുനർനിർമാണം നടത്തുന്നതിന് തീരുമാനിക്കുകയും 2012 ഏപ്രിൽ 22 ന് പുതിയ പള്ളിയുടെ തറക്കല്ലിട്ട് 2014  മാർച്ച് 1  ന് നവീകരിച്   ഇപ്പോഴത്തെ മനോഹരമായ ദേവാലയത്തിന്റെ കൂദാശകർമ്മം അഭിവന്ദ്യ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ നടത്തുകയുണ്ടായി.

ഇപ്പോൾ കുണ്ടറ ശാലോം മാർത്തോമ്മാ ഇടവകയിൽ 890 ഭവനങ്ങളും നാലായിരത്തോളം അംഗങ്ങളുമാണുള്ളത് പ്രൗഢിയിലും പ്രതാപത്തിലും പ്രവർത്തനങ്ങളിലും സഭയിൽ മുൻനിരയിലാണ് ഈ ഇടവകയുടെ സ്ഥാനം

കുണ്ടറ ശാലോം മാർത്തോമ്മാ ഇടവക രൂപം കൊണ്ടതിനുശേഷം സഭയുടെ വൈദിക നേതിർനിരയിലേക്കും ആത്മീയ നേതിർനിരയിലേക്കും ധാരാളം മഹത്‌വ്യക്തിത്വ്ങ്ങളെ ഇടവകയ്ക്ക് സംഭാവന ചെയുവാൻ കഴിഞ്ഞിട്ടുണ്ട്.

ദിവ്യശ്രീ. ഫിലിപ്പോസ് കശീശ്ശാ, റവ. ഡോ വി വി അലക്സാണ്ടർ, റവ ബിജു ജെ എബ്രഹാം, റവ ബിജു ജി, റവ രഞ്ജു ഫിലിപ്പ്, റവ അരുൺ ജോൺ എന്നിവർ അവരിൽ ചിലർ മാത്രമാണ്.

ക്രൈസ്തവരുടെ ആത്മീയ ജീവിതാഭിവ്യദ്ധിയും ക്രിസ്തേതരുടെ ഇടയിലെ സുവിശേഷ വേലയും വിദ്യാഭ്യാസ പ്രവർത്തനവും ലക്ഷ്യമാക്കി 1910 ഒക്ടോബർ 17  തീയതി  കുണ്ടറ മാർത്തോമ്മാ സുവിശേഷ പ്രചാരണ സംഘം എന്ന പേരിൽ ഒരു സംഘടനാ രൂപം കൊണ്ടു . ഈ സംഘത്തിൻറെ സുവിശേഷവേലയുടെ തീയതി ഭലമായി ക്രിസ്‌തീതരായ ധാരാളം ജീവിതങ്ങളെ ക്രിസ്‌തീയ വിശ്വാസത്തിലേക്കു കൊണ്ടുവരാനും സ്നാനപെടുത്തി കൃസ്തുമതങ്ങങ്ങളായി ചേർക്കുന്നതിനും കഴിഞ്ഞു. സംഘത്തിന്റെ ലക്ഷ്യങ്ങളിലൊന്നായ വിദ്യാഭാസവും സാംസ്കാരികവുമായ പുരോഗതിയെ ലക്ഷ്യമാക്കി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഒരു ഹൈസ്കൂളും അഞ്ചു എൽ പി സ്കൂളുകളും ആരംഭിക്കുന്നതിനും കഴിഞ്ഞു. ഇപ്പോൾ സ്കൂളുകളുടെ ഉടമസ്ഥവകാശവും മാനേജ്മെന്റ്റും സുവിശേഷ സംഘത്തിൽനിന്നും വിടർത്തി ശാലേം  ഇടവകയ്ക്ക് മാത്രമാക്കിരിക്കുന്നു. ഇടവക വികാരി മാനേജരും മൂന്ന് വർഷത്തിലൊരിക്കൽ ഇടവകയിൽനിന്നും തെരഞ്ഞെടുക്കുന്ന 8  പേർ ഉൾപ്പെട്ട സ്കൂൾ ബോർഡിൻറെയും ചുമതലയിൽ സ്കൂളുകളുടെ ഭരണം നടത്തിവരുന്നു. എല്ലാ വർഷവും തുലാം ഒന്ന് സംഘദിനമായി ആചരിക്കുന്നു.

 പള്ളിയോട് ചേർന്നുള്ള പാഴ്സ്നെജിൻെറ ഒന്നാംനില സഭയുടെ ചുമതലയിൽ കുണ്ടറ അരമനയായി പ്രവർത്തിക്കുന്നു. കുണ്ടറ ശാലേം  മാർത്തോമ്മാ ഇടവകയിൽ നിന്നും രൂപീകൃതമായ ഇടവകകളാണ് കുണ്ടറ ബഥേൽ ഇടവക, കരിപ്പുറം ക്രിസ്തോസ് മാർത്തോമ്മാ  ഇടവക, അമ്പലത്തുംകാല ഹോരേബ് മാർത്തോമ്മാ ഇടവക.

ഇടവകയുടെ സുവിശേഷ പ്രവർത്തനങ്ങളുടെ ഭാഗമായി ആന്ധ്രാപ്രദേശിൽ നിന്യയാൽ മിഷൻ ഫീൽഡിൽ നക്കൽ ദിന ഗ്രാമത്തിൽ ബഥേൽ മാർത്തോമ്മാ പള്ളി എന്ന പേരിൽ ഒരു ദേവാലയം പണിതു നൽകുകയും ഇടവകയുടെ പ്രവർത്തനത്തിലും അവിടുത്തെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ആരോഗ്യ പ്രവർത്തനങ്ങളിലും അവശിയിൽമായ സഹായം നൽകി വരുന്നു.

സഭയുടെ സ്ഥാപനങ്ങളായ സൺഡേസ്കൂൾ, യുവജനസഖ്യം, സേവികാസംഘം, ഇടവകമ്മിഷൻ, ഗായകസംഗം എന്നിവ വളരെ സജീവമായി  പ്രവർത്തിക്കുന്നു. സഭയുടെ ക്രിസ്തിയ വിദ്യാഭ്യാസ പ്രസ്ഥനമായ സൺഡേസ്കൂൾ സൗവകാരിയാർത്ഥം ഇടവകയുടെ അഞ്ചുഭാഗങ്ങളിൽ അഞ്ച സുന്ദസ്കൂളുകളായി കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. ശാലേം ബോയ്സ്, ശാലേം ഗേൾസ്, ആംഭിപൊയ്ക, മുക്കുട, മുളവാന എന്നിവയാണ് അഞ്ചു സൺഡേസ്കൂളുകൾ. 1967 ൽ ഭുവനദാന പ്രസ്ഥാനം ആരംഭിച്ചതിനെതുടർന്ന് കുണ്ടറ ശാലേം മാർത്തോമ്മാ ഇടവക നാളിതുവരെ 12  വീടുകൾ നിർമിച്ചു നല്കിട്ടുണ്ട്.

ഇപ്രകാരം കഴിഞ്ഞ ഒരു നുറ്റാണ്ടിലധികമായി കുണ്ടറ ദേശം സമീപ പ്രദേശങ്ങളും ആത്മീയ സമൂഹ സാംസ്‌കാരിക രംഗങ്ങളിൽ അനേകർക്ക് അത്താണിയായി, അശരണർക്ക് ആശ്വാസമായി ആത്മീയ തേജസിന്റെ കിരണങ്ങൾ പ്രസരിപ്പിച്ചുകൊണ്ട് പരിലസിക്കുന്ന കുണ്ടറ ശാലേം മാർത്തോമ്മാ ഇടവക വരുംതലമുറകൾക് ഒരു മാതൃക സ്ഥാപനമായി നുറ്റാണ്ടുകളോളം ശോഭിക്കട്ടെ എന്ന് സർവശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു.